കൊടപ്പുള്ളി ദേവസ്വം ശ്രീ അന്നപൂര്‍ണ്ണേശ്വരി ഭഗവതി ക്ഷേത്രം
കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ ആലപ്പാട് വില്ലേജ് പുറത്തൂർ ദേശത്തിൽ സ്ഥിതിചെയ്യുന്ന ഒരു കുടുംബക്ഷേത്രമാണ് കൊടപ്പുള്ളി ദേവസ്വം ശ്രീ അന്നപൂർണ്ണേശ്വരി ഭഗവതി ക്ഷേത്രം. 1110 മേടമാസത്തിലെ (08 മെയ് 1935) പുണർതം നക്ഷത്രത്തിൽ ബ്രഹ്‌മശ്രീ പഞ്ചവടി ഗോപാലസ്വാമികളാൽ പ്രതിഷ്ഠിക്കപ്പെട്ട ശ്രീ അന്നപൂർണ്ണേശ്വരി ദേവിയാണ് പ്രധാന പ്രതിഷ്ഠ. പൗരാണിക കാലം മുതൽക്കു തന്നെ മനുഷ്യരാശിയുടെ ഐശ്വര്യത്തിനും മനഃസമാധാനത്തിനും സർവ്വോപരി ക്ഷേമത്തിനും വേണ്ടി ഈശ്വരാരാധന ചെയ്തു വന്നിരുന്നു. സാത്വികവും ധർമ്മ നിരതവുമായ സനാതന ധർമ്മത്തെ ആധാരമാക്കി നിഷ്‌കാമകർമ്മങ്ങളിലൂടെ ജന്മസാഫല്യം നേടുക എന്നതാണ് മനുഷ്യജന്മത്തിൻ്റെ പരമമായ ലക്ഷ്യം. ഇതു നേടുന്നതിനായി കാലക്രമേണ നിലവിൽ വന്ന പലവിധ സമ്പ്രദായങ്ങളുണ്ട്. നമ്മുടെ പൂർവ്വികർ സ്വീകരിച്ചു വന്ന സാധനാസമ്പ്രദായങ്ങളുടെ ഫലമായി അവരുടെ സേവാമൂർത്തികളെ പിൽക്കാലത്ത് പ്രതിഷ്ഠിച്ച് ആരാധിച്ചു വന്നു.
1985 ൽ ദേവിക്ഷേത്രം നവീകരിക്കാൻ തീരുമാനിച്ച അവസരത്തിൽ ക്ഷേത്രപരിസരത്ത് ഒരു അത്യാഹിതം സംഭവിക്കുകയും തുടർന്ന് നടത്തിയ ദേവപ്രശ്നത്തിൽ ദേവിയുടെ മക്കളായ ഗണപതി, സുബ്രഹ്‌മണ്യൻ, അയ്യപ്പസ്വാമി മുതലായ ദേവന്മാരെ കുടി പ്രതിഷ്ഠിച്ചാരാധിക്കണമെന്ന അമ്മയുടെ ആഗ്രഹം പ്രശ്‌നദ്വാരാ തെളിഞ്ഞതിനാൽ ഭക്തൻമാർ അത് നിറവേറ്റുകയും ചെയ്തു. പിന്നീട് പ്രശ്നവശാൽ കണ്ടതനുസരിച്ചു തന്നെ ഭദ്രാ ദേവിയേയും ദുർഗ്ഗാദേവിയേയും യഥാവിധി പ്രതിഷ്ഠിച്ച് ആരാധിക്കുവാൻ തുടങ്ങി.

ക്ഷേത്രം തന്ത്രി
ബ്രഹ്മശ്രീ സി.കെ നാരായണൻകുട്ടി

ക്ഷേത്രം മേൽശാന്തി
ശിവപ്രകാശ് കൈപ്പമംഗലം